നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ അപകടം: കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്ക്



കോഴിക്കോട്: നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിലുണ്ടായ ശക്തമായ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്പലകുളങ്ങര ടൗണിന് സമീപമായിരുന്നു അപകടം നടന്നത്.


റോഡിലൂടെ വരികയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾക്കും കാറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


പരിക്കേറ്റ സ്ത്രീകളെ ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കക്കട്ടിലെ കരുണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം, വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


അപകടത്തെ തുടർന്ന് നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ അരമണിക്കൂറോളം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ് നാദാപുരം പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും, അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post