വേങ്ങര വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു



​വേങ്ങര: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വാഴക്കാട് നൂഞ്ഞിക്കര തെക്കേക്കണ്ടി ടി.കെ. മുഹമ്മദ് മൗലവിയുടെ മകൻ മുനവ്വിർ ടി.കെ (26) ആണ് അന്തരിച്ചത്. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം, ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

​വേങ്ങര അൽ സലാം ആശുപത്രിയിൽ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മുനവ്വിർ, നൂഞ്ഞിക്കര ശാഖ എം.എസ്.എഫ്, യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

​കുടുംബാംഗങ്ങൾ:

​ഭാര്യ: സിൻഫിദ (പാലാഴി).

​മാതാവ്: റസിയ അരയങ്കോട്.

​സഹോദരങ്ങൾ: റബീഹ് ടി.കെ. (ഖത്തർ), റഹീസ് ടി.കെ. (അധ്യാപകൻ), റിസ്‌ല.

​റിപ്പോർട്ട്‌: അസി മോൻ, പോപ്പുലർ ന്യൂസ്

Post a Comment

Previous Post Next Post