നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയ ആൾ ഓട്ടോ തട്ടി മരണപ്പെട്ടു


കോട്ടക്കൽ: കോട്ടക്കൽ അങ്ങാടിയിലെ പള്ളിയിൽ നിന്ന് നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടു
  

കോട്ടക്കൽ പുത്തൂർ ചുങ്കം സ്വദേശി കുനിയിൽ അവറാൻ എന്ന മുഹമ്മദ് ഇബ്രാഹിം ബാവ ( 67) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സുബ്ഹി നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങി നടന്ന് പോവുകയായിരുന്ന ഇബ്രാഹിമിനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടനെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിലെത്തിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം.

ഭാര്യ: റസിയ

മക്കൾ: അലി ഹസ്സൻ , മുഹമ്മദ് സനൂഫ്, മുഹമ്മദ് നസീഫ്, ശബ്ന , ജംഷീന

മരുമക്കൾ: മുഹ്സിന , ആഷിഫ , അസ്മിന ഷെറിൻ , ഹനീഫ കാവതികുളം, സലാഹുദ്ധീൻ കുഴിപ്പുറം .

ഖബറടക്കം ഇന്ന് (18-07-2026) ഉച്ചക്ക് പാലപ്പുറ ജുമുഅത്ത് പള്ളിയിൽ നടക്കും.



Post a Comment

Previous Post Next Post