കൊണ്ടോട്ടിയിൽ ദാരുണാപകടം: സ്വകാര്യ ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരൻ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു

 


കൊണ്ടോട്ടി: കൊണ്ടോട്ടി തുറക്കൽ - കൊളത്തൂർ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരൻ ദാരുണമായി മരണപ്പെട്ടു. കൊണ്ടോട്ടി കൊട്ടപ്പുറം നീറ്റാണിമ്മൽ സ്വദേശി സുബീഷ് ആണ് മരിച്ചത്.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സുബീഷിനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടിയതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ സുബീഷ്, തൊട്ടുപിന്നാലെ വന്ന ടാങ്കർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ടാങ്കറിനടിയിൽ കുടുങ്ങിയ ഇദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഒരു ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സുബീഷ്.

 അപകടത്തെത്തുടർന്ന് പ്രദേശത്ത് അല്പസമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ ഉടൻ കൊണ്ടോട്ടി പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പോലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Accident Rescue 24x7 - സേവനങ്ങൾക്ക് ലഭ്യമാക്കുക.


Post a Comment

Previous Post Next Post