വടകര റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 


​വടകര നാദാപുരം റോഡിലെ റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർത്ഥി മരണപ്പെട്ടു. കുന്നുമ്മക്കര സ്വദേശി അഭിനവ് ആണ് മരിച്ചത്. കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.

​കൂട്ടുകാർക്കൊപ്പം റെയിൽവേ ട്രാക്കിന് സമീപം ഫോട്ടോ എടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. മാഹി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്.

സുരക്ഷാ നിർദ്ദേശം: റെയിൽവേ ട്രാക്കുകൾക്കും അപകടകരമായ മേഖലകൾക്കും സമീപം ഫോട്ടോ എടുക്കുന്നതും വീഡിയോ ചെയ്യുന്നതും ജീവന് തന്നെ ഭീഷണിയാകും. ഇത്തരം സാഹസികതകളിൽ നിന്നും വിട്ടുനിൽക്കാനും കുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകാനും എല്ലാ രക്ഷകർത്താക്കളും ശ്രദ്ധിക്കുക.

ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക.

Accident Rescue 24x7

Post a Comment

Previous Post Next Post