കോഴിക്കോട് മുക്കം: മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. അയൽവാസിയായ ജയകുമാർ, വിനോദ് കുമാറിനെ കഴുത്തിന് വെട്ടുകയായിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ ഉടൻ തന്നെ കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം പ്രതി ജയകുമാർ സ്ഥലത്തുനിന്ന് ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
