മലപ്പുറം ചങ്ങരംകുളത്ത് കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. അപകടത്തിൽ കടയും കാറും തകര്‍ന്നു. കെ.വി.എം അടക്കാ കമ്പനിയുടെ കൂറ്റന്‍ മതിലാണ് തകര്‍ന്ന് വീണത്.
ചങ്ങരംകുളം തൃശ്ശൂര്‍ റോഡില്‍ ബസ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. അപകട സമയത്ത് സമീപത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടമാണ് ഒഴിവായത്.
