ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു



കോഴിക്കോട്പ ന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കുന്നത്തുപാലം കൂടത്തുംപാറ റോഡിൽ കുന്നത്തുപാലം മാമ്പുഴ ബണ്ടിനു സമീപമാണ് അപകടം നടന്നത്. കോഴിക്കോട്ടു നിന്ന് കൊണ്ടോട്ടിയിലേക്കുള്ള യാത്രാമധ്യേ വെള്ളി രാത്രി പന്ത്രണ്ടോടെയാണ് കാർ അരികു തെറ്റി പുഴയിലേക്ക് മറിഞ്ഞത്. മലപ്പുറം ഇരുമ്പുഴി സ്വദേശി പി. ശുഹൈബ് (35), ഉനൈസ് (33) എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. രാത്രി ഒന്നോടെ ക്രെയിൻ എത്തി വാഹനം ഉയർത്തുകയായിരുന്നു.

Post a Comment

Previous Post Next Post