കോളജ് കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു

 


തിരുവനന്തപുരം: കോളജ് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയും മാർത്താണ്ഡത്തെ സ്വകാര്യ കോളേജിലെ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയുമായ അൻസിജിയാണ് മരിച്ചത്.


കഴിഞ്ഞ ദിവസമാണ് അൻസിജിയെ കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അൻസിജിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.


അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് അൻസിജി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം.സംഭവത്തിൽ കുടുംബം കരുങ്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളും വിദ്യാർഥിനി നേരിട്ടിരുന്ന മാനസിക സമ്മർദവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Post a Comment

Previous Post Next Post