തോട്ടിലെ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം



മലപ്പുറം ജില്ലയിൽ വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവാലി ഗ്രാമപഞ്ചത്ത് കണ്ടമംഗലത്ത് രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടി തോട്ടിലെ ഒഴുക്കിൽപെട്ട് മരണപ്പെട്ടു. കണ്ടമംഗലത്ത് നൊട്ടൻ വീട്ടിൽ സെയ്താലിയുടെ മകളായ തസ്ലീമ ഭാനുവിന്റെയും അബ്ദുൽ മുനീറിന്റെയും മകൻ അബ്ദുൽ മുഹയിൻ എന്ന കുട്ടിയാണ് തോടരികിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളത്തിൽ വീണ് ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചത്.


പിതാവിന്റെ നാടായ ആലപ്പുഴയിൽ നിന്നും മാതാവിന്റെ നടായ കണ്ടമംഗലത്തേ വീട്ടിലേക്ക് വിരുന്ന് താമസിക്കാൻ വന്നതായിരുന്നു കുട്ടി.


ബോഡി ഇപ്പോൾ വണ്ടൂർ നിമ്സ് ഹോസ്പിറ്റലിലാണ് ഉള്ളത്.പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും

Post a Comment

Previous Post Next Post