മലപ്പുറം ജില്ലയിലെ എടവണ്ണ ചാലിയാർ പുഴയിൽ യുവാവിനെ കാണാതായതായി സംശയം. എടവണ്ണ പത്തപ്പിരിയം സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്യാൻ പോകുന്നതായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷം എടവണ്ണ സീതി ഹാജി പാലത്തിന് സമീപം എത്തിയത്.
ഇന്ന് (02/08/2026) വൈകുന്നേരം 3:30-ഓടെയാണ് സംഭവം. പുഴയുടെ പരിസരത്തു നിന്നും യുവാവിന്റെ മൊബൈൽ ഫോണും വാച്ചും കണ്ടെത്തിയിട്ടുണ്ട്.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും സന്നദ്ധപ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തി പുഴയിലും പരിസരത്തുമായി തിരച്ചിൽ തുടരുകയാണ്.
