തിരുവനന്തപുരം: പൂനെ പ്രിംപ്രിയിൽ മലയാളി കുടുംബം ജീവനൊടുക്കിയ നിലയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47) ഭാര്യ സിൽജ പിളള (44) മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വട്ടിയൂർക്കാവ് വലിയവിള ഇടവിളാകം ലൈനിൽ ആണ് കുടുംബവീട്.
വിനോദിന് അമ്മയും സഹോദരിയുമാണ് ഉള്ളത്. അമ്മ സഹോദരിക്കൊപ്പം കോട്ടയത്താണ് താമസിക്കുന്നത്. 20 വർഷമായി വിനോദ് കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. സരസ്വതിയാണ് അമ്മ. മരിച്ച പ്രഭാകരൻ നായരാണ് അച്ഛൻ.
