കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും ദാരുണാന്ത്യം

 


കൊല്ലം: പരവൂര്‍ പുത്തന്‍കുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. തങ്കമ്മ (96), മകന്‍ ശിവദാസന്‍ (70) എന്നിവരാണ് മരിച്ചത്. തീയും പുകയും കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീടിന് അകത്തേക്ക് കറയാനായില്ല. പൊലീസും അഗ്നിരക്ഷാസേനയുമെത്തി തീഅണച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. വീടിന് തീപിടിച്ചത് എങ്ങനെയെന്നത് വ്യക്തമല്ല


സംഭവത്തില്‍ ദുരൂഹത ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. തങ്കമ്മയും മകളും അവരുടെ മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പെന്‍ഷന്‍ പണത്തെ ചൊല്ലി അമ്മയുമായി മകന്‍ വഴക്കിട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇടയാടി എന്ന സ്ഥലത്ത് താമസിക്കുന്ന ശിവദാസന്‍ ഇന്ന് അമ്മ താമസിക്കുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു.

Post a Comment

Previous Post Next Post