കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി കാസര്‍കോട് 11കാരന് ദാരുണാന്ത്യം



കാസര്‍കോട്: അംഗന്‍വാടിക്ക് മുന്നിലെ കൊടിമരത്തിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 11കാരന് ദാരുണാന്ത്യം. 


രാജേഷ്-നീതു ദമ്പതികളുടെ മകന്‍ അനേക് ആണ് മരിച്ചത്. 


കാസര്‍കോട് മടിക്കൈ അംഗന്‍വാടിക്ക് സമീപം ഇന്നലെ (വ്യാഴാഴ്ച) വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. 


കാഞ്ഞിരപ്പൊയില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനേക്.


അംഗന്‍വാടിയുടെ മുന്നിലുള്ള കൊടിമരത്തിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് അനേകിനെ കണ്ടെത്തിയത്. 


ഉടന്‍ തന്നെ കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുരുങ്ങിയതാണെന്നാണ് നിഗമനം.


Post a Comment

Previous Post Next Post