സുൽത്താൻ ബത്തേരി: ബത്തേരിയിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസ്സിനുള്ളിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി പാറക്കൽ സെയ്‌തലവി (58) ആണ് മരിച്ചത്.
ചുള്ളിയോട് റോഡിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ബസ്സിന്റെ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവിത്തിൽ സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം തുടരന്വേഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
