പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

 



കണ്ണൂർ:പയ്യാവൂർ പാറക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. മാപ്പിനി സ്വദേശിയായ ചോടോൻ വീട്ടിൽ അശ്വന്ത് (25) ആണ് അപകടത്തിൽപ്പെട്ടത്.


സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിലാണ് പെട്ടെന്ന് ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും വിവരമറിഞ്ഞെത്തിയ അധികൃതരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.


കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ പുഴകളിൽ ഒഴുക്ക് ശക്തമായതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post