പിറന്നാൾ ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ യുവാവ് തിരയിൽപെട്ട് മരിച്ചു

 


കൊല്ലം∙ പിറന്നാൾ ആഘോഷിക്കാൻ ബീച്ചിലെത്തി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗലീലിയ നഗറിലെ താമസക്കാരനായ മനോജ് എന്ന ജോസഫ് സ്റ്റാൻലി (47) ആണ് മരിച്ചത്. പിറന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം കടൽ കാണാൻ എത്തിയതായിരുന്നു. കടലിൽ കളിക്കവെ മനോജിന്റെ ബന്ധുക്കളായ 3 കുട്ടികൾ തിരയില്‍പെട്ടു. 2 പെൺകുട്ടികൾ ഉൾപ്പെടെ അഞ്ചും പത്തും പതിമൂന്നും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽപെട്ടത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മനോജ് തിരയിൽപെട്ടത്.


നിലവിളി കേട്ടെത്തിയ മത്സ്യത്തൊഴിലാളികൾ കുട്ടികളെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. മൂവരെയും ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈഫ് ഗാർഡിന്റെ ഒരു ബോട്ടും കോസ്റ്റൽ പൊലീസിന്റെ ഒരു ബോട്ടും മത്സ്യത്തൊഴിലാളികളുടെ 2 വള്ളങ്ങളും ഉൾപ്പെടെ കടലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post