മലപ്പുറം കാളികാവ് പള്ളിശ്ശേരിയിലുണ്ടായ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. പള്ളിശ്ശേരി സ്വലാത്ത് നഗർ സ്വദേശിയായ പുതിയത്ത് റസാഖ് (63) ആണ് മരണപ്പെട്ടത്.
മൃതദേഹം നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും.