പരപ്പനങ്ങാടി : പുത്തൻകടപ്പുറത്ത് കടൽ വീണ്ടും ഉൾവലിഞ്ഞു. ഏകദേശം നൂറു മീറ്ററോളം ഉൾവലിഞ്ഞത് പ്രദേശവാസികളിലും മത്സ്യത്തൊഴിലാളികളിലും ആശങ്കയിലാണ്. ഇന്നലെ രാത്രിയോടെയാണ് കടൽ ഉൾവലിഞ്ഞത്.
രണ്ടാഴ്ച മുൻപ് ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബദർപള്ളി തീരത്തിൻ്റെ അര കിലോമീറ്ററോളം നീളത്തിൽ ഇതേ പ്രതിഭാസം ദൃശ്യമായിരുന്നു.
ഉൾവലിഞ്ഞ ഭാഗങ്ങൾ ചെളിമയമായി മാറി. അന്തരീക്ഷ-സമുദ്ര താപനിലയിലെ വ്യതിയാനങ്ങളും ഉയർന്ന വേലിയേറ്റവുമാണ് ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്. കടൽ പിപ്രക്ഷുപ്തമാവാനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം അധികൃതർ അറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായുള്ള കടലിലെ ഈ പ്രതിഭാസം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്
