പാലക്കാട്: കുളിമുറിയിൽ വെള്ളം നിറച്ചുവച്ചിരുന്ന സംഭരണിയിൽ വീണ് സഹോദരങ്ങൾ മരിച്ചു. വടകരപ്പതി മണൽകാട് ജോൺ കുമാർ–നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയേറ്റ് (5), റോബിൻ ക്രിസ്റ്റോഫർ (3) എന്നിവരാണ് മരിച്ചത്.
പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ മേനോൻപാറ കൂരാങ്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജോൺ കുമാറും കുടുംബവും.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടികൾ കളിക്കുന്നതിനിടെ കുളിമുറിയിലെ വെള്ളം നിറച്ചുവച്ചിരുന്ന സംഭരണിയിൽ വീണതായാണ് പ്രാഥമിക നിഗമനം. കുട്ടികളെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ഉടൻ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
ജെന്നിഫർ ജൂലിയേറ്റ് മേനോൻപാറ യു.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായിരുന്നു.
