ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് രണ്ടരവയസ്സുകാരി മരിച്ചു



ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് രണ്ടരവയസ്സുകാരി മരിച്ചു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി സുഗനാണ് മരിച്ചത്. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് അപകടം.


റെഡ് കാസ്റ്റിൽ വാരാഹരി എന്ന ഹൗസ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടി കായലിലേക്ക് വീണത്. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.


ബോട്ട് ജീവനക്കാരും സമീപവാസികളും ചേർന്ന് ഉടൻ കുട്ടിയെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post