പൊന്നാനി: ചമ്രവട്ടം ജംഗ്ഷനിൽ മേപ്പറമ്പത്ത് ട്രെഡേഴ്‌സിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പൊന്നാനി പള്ളിപ്പടി സ്വദേശികളായ മുല്ലസം വീട്ടിൽ നാസർ (34), അഫ്സീന (27) എന്നിവർക്കാണ് പരിക്കേറ്റത്.
അപകടം നടന്നയുടൻ പ്രദേശത്തുണ്ടായിരുന്ന സ്‌ക്വാഡ് 54 ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും എടപ്പാളിലെ ആശുപത്രിയിലേക്ക് മാറ്റി.
