സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്



മലപ്പുറം  ചങ്ങരംകുളം:ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ചിയ്യാനൂര്‍ പാടത്ത് ഓര്‍ക്കിഡ് റോഡിന് സമീപത്ത് തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് പോയിരുന്ന സ്വകാര്യ ബസ്സ് എതിരെ വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന്‍ ഒതളൂര്‍ സ്വദേശി തെക്കോട്ട വളപ്പില്‍ അബ് ദുറഹിമാനെ(70) നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പെട്ട സ്കൂട്ടര്‍ ബസ്സിന് അടിയിലേക്ക് കയറിയ നിലയിലായിരുന്നു.മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post