കണ്ണൂർ: കൂടാളിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് 18 ഓളം പേർക്ക് പരിക്കേറ്റു. ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് തമ്മിൽ കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
