പൊന്നാനി: നരിപ്പറമ്പ് മുജാഹിദ് പള്ളിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അതളൂർ സ്വദേശി സാദിഖിന് പരിക്കേറ്റു.
നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ സാദിഖിനെ ഉടൻ തന്നെ സമീപത്തെ നരിപ്പറമ്പ് ആദംസ് ക്ലിനിക്കിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
