വേങ്ങര: ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരിയാട് സ്വദേശി മരിച്ചു. കൂരിയാട്ടുപടിക്കൽ അയ്യപ്പൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടത്.
കഴിഞ്ഞ മാസം 23-ാം തീയതി വേങ്ങര-കൂരിയാട് റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് അയ്യപ്പന് ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
