ബംഗളുരുവിൽ ബൈക്ക് അപകടം; മലയാളി നേഴ്സിന് ദാരുണാന്ത്യം




ബംഗളുരു: ബംഗളുരുവിൽ ബൈക്ക് അപകടത്തിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരതൊടി വീട്ടിൽ ജിനന്റെ മകൻ രഞ്ജിത്ത് സി 

(26) ആണ് മരിച്ചത്. ബംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെ പുലർച്ചെ മൂന്നിന് താമസ സ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകവേ കൂടുൽഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് ബൈക്ക് അപകടത്തിൽ പെട്ടത്. തത്സമയം മരണം സംഭവിച്ചു. തുടർന്ന് ആൾ ഇന്ത്യ കെഎംസിസി ബംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു നാട്ടിലേക്ക് കൊണ്ട് പോയി. അമ്മ രജനി. സഹോദരങ്ങൾ ശ്രീജിത്ത്, യദു നന്ദ്. മരണാനന്തര ചടങ്ങുകൾ 2026 ഒക്ടോബർ 9 ന് വെള്ളി രാവിലെ 10 മണിക്ക്..

Post a Comment

Previous Post Next Post