കക്കാട്: കക്കാട് GMUP സ്‌കൂൾ മുൻ പ്രധാനാധ്യാപകൻ ഭാസ്‌കരൻ മാസ്റ്റർ വാഹനാപകടത്തിൽ മരണപ്പെട്ടു. കക്കാട് കരുമ്പിൽ സലഫി മസ്ജിദിന് സമീപം വെച്ചായിരുന്നു അപകടം.
പ്രദേശത്തെ മികച്ച അധ്യാപകരിലൊരാളും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും പ്രിയങ്കരനുമായിരുന്ന ഭാസ്‌കരൻ മാസ്റ്ററുടെ അപ്രതീക്ഷിത വേർപാട് കക്കാടുകാർക്ക് വലിയ നടുക്കമായി. അപകടവിവരമറിഞ്ഞ് നിരവധി പേരാണ് അനുശോചനമറിയിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്.
മൃതദേഹം തുടർന്നുള്ള നിയമനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കും.
