മലപ്പുറത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, കാൽനട യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു




മൂർക്കനാട് പൊട്ടിക്കുഴിയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കാൽനട യാത്രക്കാരൻ അത്ഭുതകരമായ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. വളവിലൂടെയെത്തിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയത്ത് ഒരാൾ റോഡ് മുറിച്ച് കടക്കുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന മെറ്റൽ റോഡിലേക്ക് മറിഞ്ഞു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

Post a Comment

Previous Post Next Post