കോട്ടയം: ഭർത്താവ് കാർ റിവേഴ്‌സ് ചെയ്യുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻ പിള്ളയുടെ ഭാര്യ ശോഭന കുമാരി (66) ആണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം. യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ വീട്ടുമുറ്റത്ത് കാർ പിന്നോട്ടെടുക്കുന്നതിനിടെയാണ് ശോഭന കുമാരി വാഹനത്തിനടിയിൽപ്പെട്ടത്.
