കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് മൂന്നാംതോട് ജംഗ്ഷനിൽ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. താമരശ്ശേരി ചുങ്കം സ്വദേശി റിനുവിനും വയനാട് കമ്പളക്കാട് സ്വദേശി രഞ്ജിത്തിനുമാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. കൂട്ടിയിടിയിൽ സ്കൂട്ടർ യാത്രികനായ റിനുവിന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുള്ളറ്റ് യാത്രികനായ രഞ്ജിത്തിനെ പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
