വീട്ടുമുറ്റത്ത് പിതാവ് പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം



കണ്ണൂർ: വീട്ടുമുറ്റത്ത് പിതാവ് പിന്നോട്ടെടുക്കുകയായിരുന്ന കാർ തട്ടി വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ തയ്യിൽ കുറുവ റോഡിലെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മെഹബൂബിയാണ് മരിച്ചത്.


ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുട്ടിയെ വാഹനം തട്ടുകയായിരുന്നു. തുടർന്ന് വീണ കുഞ്ഞിന്റെ തല വീടിന്റെ സ്റ്റെപ്പിലിടിച്ച് ഗുരുതരമായി പരിക്കേറ്റു.


ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സയിലിരിക്കെ ഉച്ചയോടെ മരണത്തിന് കീഴടങ്ങി.


കുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാത്രി ഏഴിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


വീട്ടുമുറ്റത്ത് വാഹനങ്ങൾ പിന്നോട്ടെടുക്കുമ്പോൾ പോലും അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ഗൗരവം ഓർമിപ്പിക്കുന്നതാണ് ഈ ദാരുണ സംഭവം. ചെറിയ കുട്ടികൾ വാഹനത്തിന്റെ സമീപത്തുണ്ടോ എന്ന് ഉറപ്പാക്കിയ ശേഷമേ വാഹനം ചലിപ്പിക്കാവൂ.



Post a Comment

Previous Post Next Post