പാലക്കാട്തൃ ത്താല ഞാങ്ങാട്ടിരി
തോട്ടപ്പായ എരഞ്ഞിക്കാവിൽ വീട്ടിൽ പരേതനായ സച്ചിദാനന്ദൻ്റെ മകൾ കൃഷ്ണപ്രിയ (22) യെയാണ് ഇന്ന് രാവിലെ
കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ സരളയും കൃഷ്ണപ്രിയയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
മകളെ കാണാതായതിനെ തുടർന്ന് അമ്മ നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ കണ്ടെത്തിയത്. പട്ടാമ്പി ഫയർ റസ്ക്യൂ സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തൃത്താല പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിട്ടു.
