ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു



വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ട്രെയിൻ നമ്പർ 12624 ചെന്നൈ മെയിൽ എക്സ്പ്രസിൽ നിന്നാണ് ഇയാൾ തെറിച്ചുവീണത്. അപകടത്തിൽപ്പെട്ടയാളുടെ സമീപത്തുനിന്ന് കണ്ടെടുത്ത ബാഗിലെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിലൂടെ മരിച്ചത് കണ്ണൂർ കേളകം ചെട്ടിയാംപറമ്പ് പുളിക്കൽ വീട്ടിൽ അരുൺ ലാൽ (34) ആണെന്ന് സ്ഥിരീകരിച്ചു. അപകടം നടന്നയുടൻ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) കേസെടുത്ത് ഔദ്യോഗിക നടപടികൾ ആരംഭിച്ചു. ലഭിച്ച മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post