ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി; അച്ഛനും അമ്മയും മകനും ആണ് മരിച്ചത് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്



കോട്ടയം: ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരാണ് മരിച്ചത്.


ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാജു ആന്റണിയെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സബിനെ സ്റ്റോർ റൂമിലുമാണ് കണ്ടെത്തിയത്.


ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രാഥമിക പരിശോധനയിൽ അതിക്രമം നടന്നതിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.


സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post