താനൂർ: ടിപ്പർ ലോറി തട്ടി അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പത്തു വയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു. താനൂർ മുലക്കൽ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫിനാൻ ആണ് അപകടത്തിൽ മരിച്ചത്. ദേവദാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
സഹോദരനൊപ്പം സൈക്കിളിൽ സഞ്ചരിക്കവേ ഇന്ന് രാവിലെ 11. 30 ഓടെ മൂലക്കൽ ജനകീയ വായനശാലക്ക് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സൈക്കിളിൽ ടിപ്പർ ലോറി തട്ടിയാണ് അപകടം ഉണ്ടായത്..
അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഫിനാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ കൂടെയുണ്ടായിരുന്ന സഹോദരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു..
സംഭവത്തിൽ താനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
