തിരുനാവായ ട്രെയിൻ തട്ടി എടപ്പാൾ മാണൂർ സ്വദേശി മരണപ്പെട്ടു



മലപ്പുറം  :  തിരുനാവായ റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് വെച്ചാണ് ശനിയാഴ്ച രാത്രി 8:30-ഓടെ  കണ്ണൂർ യശ്വന്തപുരം ട്രെയിൻ തട്ടി എടപ്പാൾ മാണൂർ സ്വദേശി സുരേഷ് നായർ (50) മരണപ്പെട്ടത്.


തിരൂർ പോലീസും, തിരൂർ റെയിൽവേ പോലീസും, നാട്ടുകാരും ടി‌ഡിആർഎഫ് താനൂർ, തിരൂർ യൂണിറ്റ് വളണ്ടിയർമാരും ചേർന്ന് മൃതദേഹം തിരൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 മാധ്യമപ്രവർത്തകനായും പോസ്റ്റൽ ജീവനക്കാരനായും കാറ്ററിംഗ് സംഘടനാ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ച വ്യക്തിയായിരുന്നു മരണപ്പെട്ട സുരേഷ്.

Post a Comment

Previous Post Next Post