കാഞ്ഞിരപ്പള്ളിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരുക്ക്



കാഞ്ഞിരപ്പള്ളി: ചോറ്റി കവലയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 8.15ഓടെയാണ് അപകടം.

മുണ്ടക്കയം ഭാഗത്തുനിന്ന് എത്തിയ കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ചതിനെത്തുടർന്ന് പിന്നാലെയെത്തിയ വാഹനങ്ങൾ ഒന്നിന് പിന്നാലെ കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ രണ്ട് പേർ വഴിയാത്രക്കാരാണ്.


പരുക്കേറ്റ എട്ട് പേരെ 26-ാം മൈലിലെ മേരീ ക്വീൻസ് മിഷൻ ആശുപത്രിയിലും രണ്ടുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേരീ ക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്ന് പേർക്ക് സാരമായ പരുക്കേറ്റതായാണ് വിവരം.


മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ കാർ മനഃപൂർവം അപകടം സൃഷ്ടിച്ചതാണെന്ന സൂചനയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ചതിന് പിന്നാലെയാണ് കൂട്ടയിടിയുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Post a Comment

Previous Post Next Post