തൃശ്ശൂർ: പെരുമ്പടപ്പ് എരമംഗലത്ത് പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോടത്തൂർ പുല്ലാര വീട്ടിൽ അപ്പു (52) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ വീടിന് മുന്നിലെ റോഡരികിലാണ് ഇദ്ദേഹത്തെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്തുണ്ടായിരുന്ന അപ്പുവിന്റെ സ്കൂട്ടറും പൂർണ്ണമായി കത്തിനശിച്ച നിലയിലാണുള്ളത്. വിവരം അറിഞ്ഞ ഉടൻ പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
