മകളും പേരക്കുട്ടിയും നോക്കിനിൽക്കെ പ്ലാറ്റ്‌ഫോമിൽ ബാഗെടുക്കാൻ ശ്രമിച്ച വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു



​ചാലക്കുടി: മകളും പേരക്കുട്ടിയും നോക്കിനിൽക്കെ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. മുരിങ്ങൂർ മണ്ടിക്കുന്ന് ഊട്ടോളി വീട്ടിൽ ശശിയുടെ ഭാര്യ ഗീത (57) ആണ് അപകടത്തിൽ മരിച്ചത്. മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു ദുരന്തം.

​ചേർത്തലയിലുള്ള മകളെ ട്രെയിൻ കയറ്റിവിടാനായി എത്തിയതായിരുന്നു ഗീത. മൂവരും റെയിൽപാളം മുറിച്ചുകടന്നാണ് സ്റ്റേഷനിലേക്ക് എത്തിയത്. റെയിൽവേ ട്രാക്കിന് തൊട്ടരികിലുള്ള പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് തിരികെയെടുക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ ഗീതയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മകൾ ശാരിയുടെയും പേരക്കുട്ടി ശ്രാവണിന്റെയും കണ്ണെതിർക്കെയായിരുന്നു ദാരുണമായ അപകടം നടന്നത്.

​സംഭവത്തെ തുടർന്ന് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post