പാലോട് നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു; 20-ഓളം കുട്ടികൾക്ക് പരുക്ക്

 


​പാലോട്: തിരുവനന്തപുരം പാലോട് കൊല്ലായിക്ക് സമീപം ഗവ. എൽ.പി സ്കൂളിലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതോളം വിദ്യാർത്ഥികൾക്കും ആയയ്ക്കും പരുക്കേറ്റു.

​സ്കൂൾ വിട്ട് കുട്ടികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ കുട്ടികളെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പ്രവേശിപ്പിച്ചു. നിലവിൽ അഞ്ച് കുട്ടികളാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

​ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതരും പൊലീസും അറിയിച്ചു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post