മട്ടന്നൂരിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ചു; മരണത്തിൽ ദുരൂഹത




കണ്ണൂർ: മട്ടന്നൂരിൽ വീട്ടിനുള്ളിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ചു. മട്ടന്നൂർ ലയൺസ് ക്ലബ് റോഡിലെ 'നന്ദനം' വീട്ടിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.


ചൊവ്വാഴ്ച രാവിലെ വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് ഇരുവരെയും ഗുരുതരമായി വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ രാവിലെ ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തില്ലങ്കേരി സി.എച്ച്. മുഹമ്മദ് കോയ സ്മാരക സ്കൂളിലെ റിട്ട. പ്രധാനാധ്യാപികയാണ് ജ്യോതി. നവീൻ കൃഷ്ണൻ പി.എസ്.സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു.


അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് വിവരം. പുറത്തുനിന്ന് ആരെങ്കിലും വീട്ടിൽ പ്രവേശിച്ചതിന്റെ സൂചനകളില്ലെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

Post a Comment

Previous Post Next Post