തിരുവള്ളൂർ കന്നിനട പാലത്തിന് സമീപം ബൈക്കിൽ കാറിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്

 


കോഴിക്കോട് ​തിരുവള്ളൂർ: തിരുവള്ളൂർ കന്നിനട പാലത്തിന് സമീപം ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പയ്യോളി ഇരിങ്ങത്ത് സ്വദേശികൾക്കാണ് പരിക്കേറ്റത്.

​രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പരിക്കേറ്റവരിൽ രണ്ടുപേരെ വടകര ഗവൺമെന്റ് ആശുപത്രിയിലും ഒരാളെ വടകര സഹകരണ ആശുപത്രിയിലുമാണ് ആദ്യം പ്രവേശിപ്പിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post