കോട്ടക്കൽ കാവതികളത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്


​കോട്ടക്കൽ: മലപ്പുറം ജില്ലയിലെ കോട്ടക്കൽ കാവതികളത്ത് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ മൂന്ന് പേർക്ക് നിസ്സാര പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

​കോട്ടക്കൽ - കാടാമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സും എതിരെ വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ ബസിനടിയിലേക്ക് കുടുങ്ങിയതിനെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

​പരിക്കേറ്റവരെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

Post a Comment

Previous Post Next Post