ആലുവയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു



  ആലുവ തോട്ടുമുഖം മഹിളാലയം കവലയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു.

   ചാവക്കാട് അഞ്ചങ്ങാടി പുഴങ്ങര ഇല്ലത്ത് വലിയപറമ്പിൽ വീട്ടിൽ മുഹമ്മദ് റാസിൽ സാലിഹ് (25) ആണ് മരിച്ചത്. 

 ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവിന്റെ വാഹനത്തിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. 

    ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.


Post a Comment

Previous Post Next Post