പാലക്കാട് മുണ്ടൂരിൽ മഴവെള്ളം നിറഞ്ഞ നിർമ്മാണക്കുഴിയിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു



​പാലക്കാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരി മഴവെള്ളം നിറഞ്ഞ നിർമ്മാണക്കുഴിയിൽ വീണ് ദാരുണമായി മരിച്ചു. മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ്-തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്.

​ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതിയ വീടിന്റെ നിർമ്മാണത്തിന്റെ ഭാഗമായി വീടിന് മുൻവശത്തായി പില്ലറുകൾക്കായി എടുത്ത കുഴിയിൽ മഴവെള്ളം കെട്ടിക്കിടപ്പുണ്ടായിരുന്നു. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ഈ കുഴിയിലേക്ക് വീഴുകയായിരുന്നു.

​കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുഴിക്കുള്ളിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post