*
എറണാകുളം: മൂവാറ്റുപുഴയിൽ സ്കൂട്ടറിൽ മുത്തശ്ശിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഒൻപത് വയസുകാരി കാറിടിച്ച് മരിച്ചു. പട്ടിമറ്റം പുത്തൻപുരയിൽ രാജേഷിന്റെ മകൾ റയയാണ് മരിച്ചത്. അപകടത്തിൽ മുത്തശ്ശി ലേഖയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ 11 മണിയോടെ മൂവാറ്റുപുഴ നിർമല കോളജിന് സമീപമായിരുന്നു അപകടം. ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ ഇരുവരുടെയും ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് വിവരം.
റയ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മറ്റൊരു സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്.
