തൃശ്ശൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധിക മരിച്ചു



​തൃശ്ശൂർ ചേർപ്പ് മുത്തുള്ളിയാലിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധിക മരിച്ചു. ചേർപ്പ് കറപ്പം വീട്ടിൽ അബ്ദുള്ളയുടെ ഭാര്യ അബ്സത്ത് (75) ആണ് മരിച്ചത്.

​ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. വീടിന് മുന്നിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന ബൈക്ക് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post