ആമ്പല്ലൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ മിനി ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു



തൃശൂർ: ദേശീയപാത ആമ്പല്ലൂർ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. ചേലക്കര പങ്ങാരപ്പിള്ളി പനംകുറ്റി സ്വദേശി ഷഹബാസ് (16) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ മിനി ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറി മുന്നിൽ പോയിരുന്ന കാറിലിടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് റോഡിലെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച ശേഷം പാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേലക്കര സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹബാസ്. ബന്ധുവിന്റെ മിനി ലോറിയിൽ കൂടെപ്പോയി മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം. സംഭവത്തിൽ പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post