അണ്ടത്തോട് ജീറ്റോ പിക്കപ്പും സൈക്കിളും കൂട്ടിയിടിച്ചു അപകടം: 13-കാരനായ വിദ്യാർത്ഥിക്ക് പരിക്ക്



അണ്ടത്തോട്: ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് പള്ളിക്ക് മുൻവശം ജീറ്റോ പിക്കപ്പും സൈക്കിളും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്.

അപകടത്തിൽ അണ്ടത്തോട് സ്വദേശിയായ പൊന്തുവീട്ടിൽ മുഹമ്മദ് ഷാൻ (13) നാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റ കുട്ടിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post